സംവാദ സദസ്

Monday 10 November 2025 1:02 AM IST

തിരുവനന്തപുരം: നോട്ട് നിരോധനവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ബെഫി കാട്ടാക്കട മംഗലയ്ക്കൽ നേതാജി ഗ്രന്ഥശാലയുമായി ചേർന്ന് ബാങ്കിംഗ് മേഖലയിലെ സൈബർ തട്ടിപ്പുകൾ എന്ന വിഷയത്തിൽ സംവാദ സദസ് സംഘടിപ്പിച്ചു.ഓൾ ഇന്ത്യ റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി എസ്.ബി.എസ് പ്രശാന്ത് വിഷയം അവതരിപ്പിച്ചു.ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹരികുമാർ,ജില്ലാ സെക്രട്ടറി എൻ.നിഷാന്ത്,നേതാജി ഗ്രന്ഥശാല പ്രസിഡന്റ് ടി.ഷാജികുമാർ,ലൈബ്രറി സെക്രട്ടറി ആർ.സുരേഷ് കുമാർ,ജോയിന്റ് സെക്രട്ടറി വി.കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.