സഹായ ഉപകരണ വിതരണം

Monday 10 November 2025 2:04 AM IST

മുടപുരം: കിഴുവിലം പഞ്ചായത്തിന്റെ പദ്ധതി പ്രകാരം വയോജനങ്ങൾക്കുള്ള സഹായ ഉപകരണം പ്രസിഡന്റ് ആർ.രജിത വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.സുനിൽ, എസ്.സുലഭ, പഞ്ചായത്ത് മെമ്പർമാരായ ജി.ഗോപകുമാർ, ജയന്തി കൃഷ്ണൻ, ആശ, കടയറ ജയചന്ദ്രൻ, സെലീന, സൈജ നാസർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.