സ്വീകരണ സമ്മേളനം

Monday 10 November 2025 12:27 AM IST

കോട്ടയം : തപസ്യ കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരം ലഭിച്ച ശ്രീജിത്ത് മൂത്തേടത്തിന് സ്വീകരണം നൽകി. ബാല ചിത്രകാരൻ ചന്ദ്രൻ ചൂലിശ്ശേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആർ.സുരേന്ദ്രലാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ജി.ഗോപാലകൃഷ്ണൻ തപസ്യയുടെ ഉപഹാരം നൽകി. പ്രൊഫ.നെടുംകുന്നം രഘുദേവ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് എൻ.ശ്രീനിവാസൻ, ജില്ലാ വൈസ് പ്രസിഡന്റ് മോഹനൻ എം.ജി, കുമ്മനം രാജേന്ദ്രൻ, സുരേഷ് ബാബു എന്നിവർ സംസാരിച്ചു. കവി ശ്രീധരൻ നട്ടാശ്ശേരി ശ്രീജിത്ത് മൂത്തേടത്തിനെ കുറിച്ച് എഴുതിയ കവിത അവതരിപ്പിച്ചു.