ജനരക്ഷ യാത്ര ഉദ്ഘാടനം
Monday 10 November 2025 12:29 AM IST
തലയോലപ്പറമ്പ് : തലയോലപ്പറമ്പ് പഞ്ചായത്തിലെ അഴിമതിക്കും ദുർഭരണത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ തലയോലപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനരക്ഷായാത്ര നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. വെട്ടിക്കാട്ട് മുക്ക് ജംഗ്ഷനിൽ നിന്നാരംഭിച്ച പദയാത്രയിൽ ജാഥാ ക്യാപ്ടൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.ഡി ദേവരാജന് ടോമി കല്ലാനി പതാക കൈമാറി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ ഷിബു, ബി.അനിൽകുമാർ, അഡ്വ.പി.പി സിബിച്ചൻ, വി.കെ ശശിധരൻ, വി.ടി ജയിംസ്, വിജയമ്മ ബാബു, കുമാരി കരുണാകരൻ, എം.വി മനോജ്, എം.ജെ ജോർജ്ജ്, കെ.കെ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.