കായിക മേഖലയെ തകർക്കാൻ ശ്രമം

Monday 10 November 2025 12:29 AM IST

കുറിച്ചി : കായിക മേഖലയെ കുഴിച്ചു മൂടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി പറഞ്ഞു. സ്‌പോർട്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനങ്ങൾ പുന:രാ രംഭിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് ചിങ്ങവനം മണ്ഡലം കമ്മിറ്റി പുത്തൻപാലത്ത് നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പി.പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജോൺസ് കുന്നപ്പള്ളിൽ മുഖ്യപ്രസംഗം നടത്തി. അഭിഷേക് ബിജു, സി.ഡി വത്സപ്പൻ, ജിക്കു കുര്യാക്കോസ്, ബിനു സചിവോത്തമപുരം, എൻ.ബാലകൃഷ്ണൻ, പ്രമോദ് കൃഷ്ണൻ, ജോസ് ജോസഫ്, ഷാജിമോൻ, റോയ് ചാണ്ടി, ജോർജ് ജോസി എന്നിവർ പങ്കെടുത്തു.