ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഡാൽബിൻ ഡിക്കൂഞ്ഞ

Sunday 09 November 2025 6:37 PM IST

കൊച്ചി: യൂണിയൻ ഒഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻസ് സംസ്ഥാന പ്രസിഡന്റ് വൈപ്പിൻ എളങ്കുന്നപ്പുഴ പണ്ടാരപ്പറമ്പിൽ ഡാൽബിൻ ഡിക്കൂഞ്ഞ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് പെരുമ്പിള്ളി തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.

സെൻട്രൽ ബോർഡ് ഒഫ് ആംഗ്ലോ ഇന്ത്യൻ എഡ്യൂക്കേഷൻ എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗം, ബോർഡ് വൈസ്‌ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

എളങ്കുന്നപ്പുഴ ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റായും എളങ്കുന്നപ്പുഴ യൂറോപ്യൻ പ്രൈമറി സ്‌ക്കൂൾ മാനേജരായും പ്രവർത്തിക്കുകയായിരുന്നു. 2018ലാണ് ഡാൽബിൻ ഡിക്കൂഞ്ഞ സംസ്ഥാന പ്രസിഡന്റായത്.

ഭാര്യ: ഡയാന ഡിക്കൂഞ്ഞ. മക്കൾ: റിങ്കു ഡിസിൽവ, പരേതനായ സാവിയോ ഡിക്കൂഞ്ഞ, അഞ്ജു ഡിക്കൂഞ്ഞ. മരുമകൻ: വിമൽ ഡിഡിൽവ.