ഒരു വയനാടൻ കഥ നവം. 14ന്

Monday 10 November 2025 6:38 AM IST

പുതുമുഖങ്ങളായ അമീർ ബഷീർ, സ്നേഹ ഉണ്ണിക്കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കളത്തിൽ ഫിലിംസിന്റെ ബാനറിൽ നവാഗതനായ അമീർ ബഷീർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു വയനാടൻ കഥ നവംബർ 14ന് തിയേറ്രറിൽ. അകാലത്തിൽ വിടപറഞ്ഞ | മാമുക്കോയയുടെയും, കലാഭവൻ ഹനീഫിന്റെയും അവസാന ചിത്രങ്ങളിൽ ഒന്നാണ് . ബൈജു എഴുപുന്ന, കിരൺ രാജ്, സിദ്ദിഖ് കൊടിയത്തൂർ, അംജത്ത് മൂസ, ദേവി അജിത്ത്, അലീഷ റോഷൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ഒരു റിയൽ സൂപ്പർ ലൈഫ് ഹീറോയുടേതാണ് ചിത്രത്തിന്റെ പ്രമേയം. ഛായാഗ്രഹണം സന്തോഷ് മേലത്ത്. ഗാനങ്ങൾ റഫീഖ് അഹമ്മദ്, റഫീഖ് ഇല്ലിക്കൽ, പ്രമോദ് സാരംഗ് സംഗീതം നൽകുന്നു. വിതരണം സാൻഹ സ്റ്റുഡിയോ, ഡിസ്ട്രിബൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, പി.ആർ.ഒ: പി.ശിവപ്രസാദ്, മനു കെ തങ്കച്ചൻ .