പഹൽഗാമുമായി മേജർ രവി,​ ചിത്രീകരണം ഉടൻ

Monday 10 November 2025 6:41 AM IST

ഓ​പ്പ​റേ​ഷ​ൻ​ ​സി​ന്ദൂ​ർ,​ ​ഓ​പ്പ​റേ​ഷ​ൻ​ ​മ​ഹാ​ദേ​വ് ​എ​ന്നീ​ ​ശ്ര​ദ്ധേ​യ​ ​സൈ​നി​ക​ ​മു​ന്നേ​റ്റ​ങ്ങ​ൾ​ ​മു​ൻ​നി​ർ​ത്തി​ ​പു​തി​യ​ ​ചി​ത്ര​വു​മാ​യി​ ​സം​വി​ധാ​യ​ക​ൻ​ ​മേ​ജ​ർ​ ​ര​വി.​ ​'​പ​ഹ​ൽ​ഗാം​" ​എ​ന്ന് ​പേ​രി​ട്ട​ ​ചി​ത്ര​ത്തി​ന്റെ​ ​പൂ​ജ​ ​മൂ​കാം​ബി​ക​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ന​ട​ന്നു.​ ​പ്ര​സി​ഡ​ൻ​ഷ്യ​ൽ​ ​മൂ​വീ​സ് ​ഇന്റർ​നാ​ഷ​ണ​ൽ​ ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡി​ന്റെ​ ​ബാ​ന​റിൽമേ​ജ​ർ​ ​ര​വി​യും​ ​അ​നൂ​പ് ​മോ​ഹ​നും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ജ്യോ​തി​ഷ​ ​പ​ണ്ഡി​ത​ൻ​ ​ജി​തേ​ഷ് ​പ​ണി​ക്ക​ർ,​ ​സം​വി​ധാ​യ​ക​ൻ​ ​ജ​യ​റാം​ ​കൈ​ലാ​സ് ​എന്നിവർ ​ആ​ശം​സ​ക​ൾ​ ​നേ​ർ​ന്നു.​ ​ഇ​ന്ത്യ​യു​ടെ​ ​സ്വ​ന്തം​ ​സൈ​നി​ക​രു​ടെ​ ​ദേ​ശ​സ്നേ​ഹം,​ ​ത്യാ​ഗം,​ ​വി​കാ​രം,​ ​ആ​ക്ഷ​ൻ,​ ​ക​രു​ത്ത് ​എ​ന്നി​വ​ ​മു​ൻ​നി​ർ​ത്തി​യാ​ണ് ​പ​ഹ​ൽ​ഗാം​'​ ​ഒ​രു​ങ്ങു​ന്ന​ത്.​ ​ പാ​ൻ​-​ഇ​ന്ത്യ​ ​റി​ലീ​സ് ​ആ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം​ ​ഒ​ന്നി​ല​ധി​കം​ ​ഭാ​ഷ​ക​ളി​ലേ​ക്ക് ​ഡ​ബ് ​ചെ​യ്യാ​നു​ള്ള​ ​പ​ദ്ധ​തി​യും​ ​ഉ​ണ്ട്.​ കീ​ർ​ത്തി​ച​ക്ര ഉ​ൾപ്പെടെയുള്ള​ ​ഒ​ട്ടേ​റെ​ ​ദേ​ശ​സ്നേ​ഹ​ ​സി​നി​മ​ക​ളി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​മേ​ജ​ർ​ ​ര​വി​ ​ത​ന്റെ​ ​അ​തു​ല്യ​മാ​യ​ ​യാ​ഥാ​ർ​ത്ഥ്യ​ബോ​ധ​വും​ ​സി​നി​മാ​റ്റി​ക് ​കാ​ഴ്ച​പ്പാ​ടും​ ​'​പ​ഹ​ൽ​ഗാം​'​ ​മു​ഖേ​ന​ ​വീ​ണ്ടും​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​മു​ന്നി​ലേ​ക്ക് ​എ​ത്തി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്.​ ​അ​തി​ശ​ക്ത​മാ​യ​ ​ആ​ക്ഷ​നും​ ​വി​കാ​ര​ഭ​രി​ത​മാ​യ​ ​ക​ഥ​യും​ ​ചേ​ർ​ന്ന​ ​ഒ​രു​ ​ദൃ​ശ്യാ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്ന് ​അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ ​വ്യ​ക്ത​മാ​ക്കി.​ ​ ചി​ത്രീ​ക​ര​ണം​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കും.​ ​ഛാ​യാ​ഗ്ര​ഹ​ണം​:​ ​എ​സ്.​ ​തി​രു ,​ ​അ​ർ​ജു​ൻ​ര​വി​ ,​ ​എ​ഡി​റ്റിം​ഗ്:​ ​ഡോ​ൺ​ ​മാ​ക്സ്,​ ​സം​ഗീ​തം​:​ ​ഹ​ർ​ഷ​വ​ർ​ധ​ൻ​ ​ര​മേ​ശ്വ​ർ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ൻ​:​ ​വി​നീ​ഷ് ​ബം​ഗ്ലാ​ൻ,​ ​മേ​ക്ക​പ്പ്:​ ​റോ​ണെ​ക്സ് ​സേ​വ്യ​ർ,​ ​ആ​ക്ഷ​ൻ​ ​ഡ​യ​റ​ക്ഷ​ൻ​:​ ​കെച്ച ​ ​ കെമ്പഡിക,​ ​പി.​ആ​ർ.​ ​ഒ​ ​ആ​തി​ര​ ​ദി​ൽ​ജി​ത്ത്.