റഹ്മാനും ഭാവനയും ഒരുമിക്കുന്ന അനോമി സെക്കന്റ് ലുക്ക്
റഹ്മാനും ഭാവനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സയൻസ് ഫിക്ഷൻ മിസ്റ്ററി ആക്ഷൻ ത്രില്ലർ ചിത്രം അനോമി സെക്കന്റ് ലുക്ക് പോസ്റ്രർ പുറത്തിറങ്ങി. റിയാസ് മാരാത്ത് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് എന്നിവരാണ് മറ്റ് താരങ്ങൾ. ബിഗ് ബഡ്ജറ്റിൽ ഏഴു ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ അനോമിയുടെ റിലീസ് ഉടൻ ഉണ്ടാകും. ഇതാദ്യമായാണ് റഹ്മാനും ഭാവനയും ഒരുമിക്കുന്നത്. ദ ഇക്ക്യുഷൻ ഒഫ് ഡെത്ത് എന്നാണ് ടാഗ് ലൈൻ. ടി സീരീസ് , പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രം കൂടിയാണ്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സിരീസ് ഫിലിംസ, ് പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ് .കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി.ജെ. ബ്ളിറ്റ് സ്ക്രീൻ ഫിലിംസ്, എ.പി.കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാവനയും നിർമ്മാണ പങ്കാളികളാണ്. രാം മിർ ചന്ദാനി,രാജേഷ് മേനോൻ, നിതിൻ കുമാർ എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. അഭിനവ് മെഹ് രോത്രയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർ. സുജിത്ത് സാരംഗ് ഛായാഗ്രഹണം നിർവഹിക്കുന്നു. ധ്രുവങ്ങൾ പതിനാറ്, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധ നേടിയ ഛായാഗ്രാഹകനാണ് . എഡിറ്റർ-കിരൺ ദാസ്, സംഗീതം - ഹർഷവർദ്ധൻ രാമേശ്വർ, കോസ്റ്റ്യൂം ഡിസൈനർ - സമീറ സനീഷ്, മേക്കപ്പ് - അമൽ ചന്ദ്രൻ.