ഹോമിയോ ആശുപത്രി കെട്ടിടം ഉദ്ഘാടനം

Monday 10 November 2025 12:22 AM IST

ചിറക്കടവ് : ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പള്ളിക്കുന്നിൽ എൻ.എച്ച്.എം സഹായത്തോടെ 35 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച സർക്കാർ ഹോമിയോ ആശുപത്രി കെട്ടിടം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ,ആന്റണി മാർട്ടിൻ, അഡ്വ.സുമേഷ് ആൻഡ്രൂസ്, കെ.എ.എബ്രഹാം, അമ്പിളി ശിവദാസ്, ശ്രീലത സന്തോഷ്, കെ.ജി.രാജേഷ്, എൻ.ടി.ശോഭന, ലീന കൃഷ്ണകുമാർ, ഷാക്കി സജീവ്, ഡോ.ചാണ്ടി ഡാനിയേൽ തുടങ്ങിയവർ പങ്കെടുത്തു.