പുസ്തക പ്രകാശനം

Monday 10 November 2025 1:10 AM IST

നെയ്യാറ്റിൻകര: മലയാലപ്പുഴ സുധൻ രചിച്ച് ഗുരുസാഹിതി പ്രസിദ്ധീകരിച്ച 'ശ്രീനാരായണ ഗുരുവിന്റെ ദൈവദശകവും ഗദ്യപ്രാർത്ഥനയും — ഒരു ധ്യാന മനന സാക്ഷാത്കാര മാതൃക' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം കൊടിതൂക്കിമലയിൽ നടന്നു.ഉള്ളൂർ ശിവൻകുട്ടി ആദ്യപ്രതി ആര്യനാട് എസ്.എൻ.ഡി.പി യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുനിക്ക് നൽകി പ്രകാശനം നിർവഹിച്ചു. ആദ്യവില്പന വിശ്വംഭരൻ രാജസൂയം ഉദ്ഘാടനം ചെയ്തു.എ.പി. ജിനൻ, അമരവിള തമ്പി, രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.