പ്രാർത്ഥനാവാരം ആരംഭിച്ചു
Monday 10 November 2025 12:31 AM IST
പള്ളം : വൈ.എം.സി.എ, വൈ.ഡബ്ല്യു.സി.എ സംയുക്ത പ്രാർത്ഥനാ വാരത്തിന്റെ ഉദ്ഘാടനം കേരളാ റീജിയണൽ ചെയർമാൻ പ്രൊഫ. അലക്‌സ് തോമസ് നിർവഹിച്ചു. പള്ളം വൈ.എം.സി.എ പ്രസിഡന്റ് ജോർജ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റീജിയണൽ സെക്രട്ടറി ഡോ. റെജി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. സജി എം.നൈനാൻ, വൈ.ഡബ്ല്യു.സി.എ പ്രസിഡന്റ് ലാലി തോമസ്, ജോൺസൺ പി. കുരുവിള, ദിലീപ് ചാണ്ടി, ജോർജജ് പി. ജേക്കബ്, ഇട്ടിക്കുഞ്ഞ് ഏബ്രഹാം, തോമസ് ജോർജ് എന്നിവർ പ്രസംഗിച്ചു. 15 ന് പ്രാർത്ഥനാ വാരം സമാപിക്കും.