ആലപ്പി സുരേഷിന് ആദരവ്

Monday 10 November 2025 2:53 AM IST

ആലപ്പുഴ: സംഗീതയാത്രയിൽ അമ്പത് വർഷങ്ങൾ പിന്നിട്ട ഗായകൻ ആലപ്പി സുരേഷിന് സംഗീതപ്രേമികൾ ആദരവൊരുക്കി. തുമ്പോളി എസ്.എൻ ഗുരുമന്ദിര ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആലപ്പി സുരേഷിന്റെ അമ്പത് ശിഷ്യർ ചേർന്ന് ഗാനം ആലപിച്ചാണ് വേറിട്ട ആദരവ് നൽകിയത്. ആലപ്പി മോഹനൻ സംഗീതം പകർന്ന ഗാനം രചിച്ചത് കവിയും നാടൻപാട്ട് കലാകാരനുമായ പുന്നപ്ര ജ്യോതികുമാറാണ്. ബൈജുസരസനാണ് ഓർക്കസ്ട്രേഷൻ. അനുമോദന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷനായി.