കെ.പി.പി.എച്ച്.എ മേഖല കൺവൻഷൻ
Monday 10 November 2025 12:09 AM IST
കണ്ണൂർ: 12ാം ശമ്പള പരിഷ്‌കരണത്തിനുള്ള നടപടികൾ ഉടൻ തുടങ്ങണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ഉത്തരമേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം. സെയ്തലവി അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ വി.പി. രാജീവൻ, പഠന ഗവേഷണ കേന്ദ്രം മാനേജർ കെ.കെ. ഗംഗാധരൻ, സംസ്ഥാന അസി. സെക്രട്ടറി കെ.കെ. മനോജൻ, സംസ്ഥാന ട്രഷറർ സി.എഫ് റോബിൻ, ഹെഡ്മാസ്റ്റർ മാസിക പത്രാധിപർ കെ.സി കൃപരാജ്, സംസ്ഥാന ഓഡിറ്റർ പി. സുചിത്ര, ജില്ലാ സെക്രട്ടറിമാരായ കെ.എൻ.എ ഷെരീഫ്, എൻ.സി. അബ്ദുള്ളക്കുട്ടി, സജി ജോൺ, പി.വി. ഷീജ, കണ്ണൂർ ജില്ലാപ്രസിഡന്റ് എ. വിനോദ്കുമാർ, സംസ്ഥാന കൗൺസിൽ അംഗം പി.കെ മനോജ് എന്നിവർ സംസാരിച്ചു.