അമിച്ചകരി ശാഖയിൽ വിശേഷാൽ പൊതുയോഗം

Monday 10 November 2025 2:40 AM IST

ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം 2007-ാം നമ്പർ ചമ്പക്കുളം അമിച്ചകരി ശാഖയുടെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് വിശേഷാൽ പൊതുയോഗം നടന്നു. കുട്ടനാട് സൗത്ത് യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബിൻസി റെജി അദ്ധ്യക്ഷത വഹിച്ചു. കുട്ടനാട് സൗത്ത് യൂണിയൻ കൗൺസിലർ സന്തോഷ് വേണാട് മുഖ്യപ്രഭാഷണവും നടത്തി. ശാഖാ സെക്രട്ടറി രാഹുൽ രാജേന്ദ്രൻ ,കുട്ടനാട് സൗത്ത് യൂണിയൻ കുമാരി സംഘം പ്രസിഡന്റ് ശ്രീക്കുട്ടി എസ് .കുമാർ സംസാരിച്ചു. വൈസ് പ്രസിഡന്റ് അനൂപ്. വി നന്ദി പറഞ്ഞു.