ബിരിയാണിക്കും ബീഫിനും വേണ്ടി നിരാഹാരമിരുന്നിട്ടും പൊലീസ് ഗൗനിച്ചില്ല, ഒടുവിൽ സാദാഭക്ഷണം കഴിച്ച് ഗുണ്ടയും കൂട്ടാളിയും വിശപ്പടക്കി

Friday 04 October 2019 1:04 PM IST

കൊല്ലം: സി.ഐയെ വെടിവച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും ഓണനാളിൽ അക്രമ പരമ്പര സൃഷ്‌ടിച്ചതിനും അറസ്‌റ്റിലായ കുപ്രസിദ്ധ ഗുണ്ട മംഗൽ പാണ്ഡയെന്ന എബിൻ പെരേരയെ കാപ്പ നിയമ പ്രകാരം ആറുമാസം തടവിൽ പാർപ്പിക്കാനോ ഒരു വർഷത്തേക്ക് കൊല്ലം ജില്ലയ്‌ക്ക് പുറത്തേക്കേ് നാട് കടത്താനോ ആലോചന.

ഓണനാളിൽ സി.പി.എം പ്രാദേശിക നേതാവായ മുൻ അബ്‌കാരിയുടെ വീടിന് മുന്നിൽ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ഭീഷണിപ്പെടുത്തൽ, ഒരു യുവാവിനെ വഴിയിൽ തടഞ്ഞുനിറുത്തി മർദ്ദിച്ച് പണം അപഹരിക്കൽ, കായികതാരത്തെ ബാറിൽ കുത്തിപ്പരിക്കേൽപ്പിക്കൽ എന്നീ കേസുകളാണ് പൊലീസ് എടുത്തത്. ഈ കേസുകളുടെ പേരിൽ ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ച ഇരവിപുരം സി.ഐയെ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായിരുന്നു ഈ സീസണിലെ അവസാനത്തെ കേസ്.

ഈ കേസുകൾക്ക് പുറമെ 15 ഓളം കേസുകൾ മംഗൽ പാണ്ഡേയ്‌ക്കെതിരെയുണ്ട്. ഈ കേസുകളുടെ പൂർണ വിവരം ശേഖരിച്ചാണ് കാപ്പ ചുമത്താൻ പൊലീസ് ശ്രമിക്കുന്നത്. ചില കേസുകളിൽ സാക്ഷിയെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേസ് അട്ടിമറിച്ചതായും വിവരമുണ്ട്. ആറുമാസം മുമ്പ് കാപ്പായ്‌ക്ക് ശുപാർശ ചെയ്‌തെങ്കിലും കേസുകളുടെ കാലയളവിലെ സാങ്കേതികത്വത്തിന്റെ പഴുത് ഉപയോഗിച്ച് ജില്ലാതല കാപ്പ ഉപദേശക സമിതിയിൽ നിന്ന് ഇളവ് വാങ്ങി രക്ഷപ്പെടുകയായിരുന്നു. എന്നാൽ, ഇക്കുറി പഴുതടച്ചാണ് പൊലീസ് നീങ്ങുന്നത്. ഇതിനിടെ ഓണനാളിലെ അക്രമ സംഭവങ്ങൾക്ക് പോകാൻ മംഗൽ പാണ്ഡെയും കൂട്ടാളികളും ഉപയോഗിച്ച ആഡംബര ജീപ്പ് കണ്ണനല്ലൂരിൽ പൊലീസ് കണ്ടെടുത്തു.

എന്നാൽ വാഹനത്തിന്റെ ഉടമയ്‌ക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നതിന് ഇനിയും തെളിവില്ല. പൊലീസ് ഉടമയെ ബന്ധപ്പെട്ടപ്പോൾ സ്ഥലത്ത് ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഉടമ നാളെ ചോദ്യം ചെയ്യലിന് പൊലീസ് സ്‌റ്റേഷനിൽ എത്തുമെന്ന് അറിയിച്ചതായി ഇരവിപുരം സി.ഐ പി അജിത് കുമാർ പറഞ്ഞു.

സ്ഥിരം തീറ്റ ബിരിയാണിയും ബീഫും

കോടതിയിൽ ഹാജരാക്കി റിമാൻ‌ഡ് ചെയ്ത മംഗൽ പാണ്ഡെയും കൂട്ടുപ്രതി നിയാസും പൊലീസ് കസ്റ്റഡിയിൽ ഇഷ്ടഭക്ഷണത്തിനായി നിരാഹാരം കിടന്നതും പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. ​പുറത്തുള്ള സമയങ്ങളിൽ സ്ഥിരം കടകളിൽ നിന്ന് ബിരിയാണിയും ബീഫും പൊറോട്ടയും മറ്റുമാണ് ഇവർ കഴിച്ചിരുന്നത്. തട്ടുകടകളിലും മറ്റും പണം നൽകാതെയായിരുന്നു തീറ്റ.

ബി​രി​യാ​ണി​ക്കും​ ​ബീ​ഫി​നും​ ​വേ​ണ്ടി​യാണ് ​പൊ​ലീ​സ് ​സ്‌​‌​റ്റേ​ഷ​നി​ൽ​ ​ഭ​ക്ഷ​ണം​ ​ഉ​പേ​ക്ഷി​ച്ച് ​നി​രാഹാരം കിടന്നത്. അ​ഞ്ച് ​ദി​വ​സം ​ക​സ്‌​റ്റ​ഡിയിൽ കിട്ടിയ​ ​ഗു​ണ്ട​ക​ൾ​ക്ക് ​സാ​ധാ​ര​ണ​ ​പ്ര​തി​ക​ൾ​ക്ക് ​ന​ൽ​കാ​റു​ള്ള​ ​ആ​ഹാ​രം​ ​പൊ​ലീ​സ് ​ഏ​ർ​പ്പാ​ടാ​ക്കി​യെ​ങ്കി​ലും​ ​ക​ഴി​ച്ചി​ല്ല.​ ​ബി​രി​യാ​ണി,​ ​പൊ​റോ​ട്ട,​ ​ബീ​ഫ് ​തു​ട​ങ്ങി​യ​ ​വി​ഭ​വ​ങ്ങ​ളാ​ണ് ​പ്ര​തി​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​പൊ​ലീ​സി​ന്റെ​ ​പോ​ക്ക​റ്റി​ൽ​ ​നി​ന്ന് ​പ​ണം​ ​മു​ട​ക്കേ​ണ്ട​തി​ല്ലെ​ന്നും​ ​ത​ങ്ങ​ളു​ടെ​ ​സു​ഹൃ​ത്തു​ക്ക​ളും​ ​ബ​ന്ധു​ക്ക​ളും​ ​ഭ​ക്ഷ​ണം​ ​എ​ത്തി​ക്കു​മെ​ന്നുമായിരുന്നു ഇവർ പറ‌ഞ്ഞത്. സു​ര​ക്ഷാ​ ​കാ​ര​ണ​ങ്ങ​ളാൽ ​പു​റ​ത്ത് ​നി​ന്നു​ള്ള​ ​ഭ​ക്ഷ​ണം​ ​അ​നു​വ​ദി​ക്കില്ലെന്ന് പൊ​ലീ​സ് ​ഉ​റ​ച്ച​ ​നി​ല​പാ​ട് ​സ്വീ​ക​രി​ച്ച​തോടെയാണ് ഒടുവിൽ സാദാഭക്ഷണം കഴിച്ചുതുടങ്ങിയത്. ​ ​പ്ര​തി​കളെ തെ​ളി​വെ​ടു​പ്പി​നാ​യി​ ​പ​ള്ളി​മു​ക്ക് ​ജം​ഗ്‌​ഷ​നി​ൽ​ ​കൊ​ണ്ടു​വ​ന്നിരുന്നു. ഇവരുടെ വീടുകളിൽ എത്തിച്ചും തെളിവെടുപ്പ് നടത്തി. ഒക്‌ടോബർ അഞ്ചിന് ഇവരെ തിരിച്ചു കോടതിയിൽ ഹാജരാക്കും.

ഗുണ്ടാപ്പിരിവും ഗുണ്ടായിസവും

നഗരത്തിലെ ക​ട​ക​ളി​ൽ സ്ഥിരമായി ഇരുവരും ഗുണ്ടാപ്പിരിവ് നടത്തിയിരുന്നു. നൽകാതിരുന്നാൽ ഭീഷണിയുടെ സ്വരത്തിലാകും പെരുമാറുക. ചിലപ്പോൾ ദേഹോപദ്രവവും ഏൽപ്പിക്കും. ഇതിൽ ഭയന്ന് കച്ചവടക്കാർ ചോദിക്കുന്നത് നൽകുന്നതാണ് പതിവ്. ഒളിവ് കാലത്ത് കഴിയാനുള്ള പണവും ഇത്തരത്തിലാണ് സംഘടിപ്പിച്ചത്. വ്യാപാരികളുടെ വാട്ട്സ് ആപ്പ് നമ്പരുകളിലേക്ക് കാശ് അയക്കണമെന്ന സന്ദേശമയച്ചാണ് ഒളിവ് കാലം കഴിച്ചുകൂട്ടിയത്. ​ഗു​ണ്ടാ​പ്പി​രി​വി​നെ​ ​കു​റി​ച്ച് ​തെ​ളി​വെ​ടുപ്പിന് ന​ഗ​ര​ത്തി​ലെ​ ​ഒ​രു​ ​പ്ര​മു​ഖ​ ​മെ​ൻ​സ് ​വെ​യ​ർ​ ​ഷോ​പ്പി​ൽ​ ​എത്തിയപ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. ഗു​ണ്ട​ക​ൾ​ ​തു​ണി​ത്ത​ര​ങ്ങ​ൾ​ ​വാ​ങ്ങി​യ​ ​ഇ​ന​ത്തി​ൽ​ ​കൊ​ടു​ക്കാ​നു​ള്ള​ത് 39,000​ ​രൂ​പയായിരുന്നു.​ ​മം​ഗ​ൽ​ ​പാ​ണ്ഡെ​ 14,000​ ​രൂ​പ​യും​ ​നി​യാ​സ് 25,000​ ​രൂ​പ​യും. ഇ​ത്ര​യും​ ​തു​ക​യു​ടെ​ തുണിത്തരങ്ങൾ എന്തിന് ​ക​ടം​ ​ന​ൽ​കി​യ​തെ​ന്ന​ ​ചോ​ദ്യ​ത്തി​ന്, ​ബ​ല​മാ​യി​ ​കൊ​ണ്ടു​പോ​കു​മെ​ന്നാ​യി​രു​ന്നു​ ​ക​ട​യു​ട​മ​യു​ടെ​ ​മ​റു​പ​ടി.​ ​ബ്രാ​ന്റ​ഡ് ​ക​മ്പ​നി​ക​ളു​ടെ​ ​ഇ​ഷ്‌​ട​ ​വ​സ്‌​ത്ര​ങ്ങ​ൾ​ ​തെ​ര​ഞ്ഞെ​ടു​ത്ത്​ ​പാ​ക​മാ​ണോ​യെ​ന്ന് ​നോ​ക്കി​യ​ ​ശേ​ഷം​ ​ട്ര​യ​ൽ​ ​റൂ​മി​ൽ​ ​പ​ഴ​യ​ ​വ​സ്‌​ത്രം​ ​ഉ​പേ​ക്ഷിക്കുന്നതാണ് ഇവരുടെ രീതി. ​അന്വേഷണത്തിന് സായുധ പൊലീസ് രംഗത്ത് എത്തിയതോടെയാണ് വെടിവയ്ക്കുമെന്ന് ഭയന്ന് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. സാ​യു​ധ​ ​പൊ​ലീ​സി​ന്റെ​ ​ക​ന​ത്ത​ ​കാ​വ​ലി​ലാ​ണ് ​പ്ര​തി​ക​ളെ​ ​ഇ​ര​വി​പു​രം​ ​പൊ​ലീ​സ് ​സ്‌​റ്റേ​ഷ​നി​ൽ​ ​പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​