'കരുണ ആത്മീയത പരിചരണം'
Monday 10 November 2025 12:14 AM IST
തൃശൂർ: സാന്ത്വന പ്രവർത്തകർ പരക്ലേശ വിവേകമുള്ളവരാണെന്ന് മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ. 'കരുണ ആത്മീയത പരിചരണം' എന്ന വിഷയത്തിൽ, തൃശൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി സംഘടിപ്പിച്ച കെ.വി പത്മാവതി വാരസ്യാർ അനുസ്മരണ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സമൂഹത്തിൽ ഏറ്റവുമധികം വക്രീകരിക്കപ്പെട്ട വാക്ക് ആത്മീയതയാണ്. ആത്മീയതയും പുരോഗമനചിന്തയും വേർതിരിച്ചതാണ് കേരളത്തിന്റെ ഏറ്റവും വലിയ പാളിച്ച. ആശയം അനുഭൂതിയായി മാറുമ്പോഴാണ് മിസ്റ്റിക് അനുഭവം ഉണ്ടാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രൊഫ.കെ.വി രാമകൃഷ്ണൻ സഹോദരിയായ പത്മാവതി വാരസ്യാരുടേയും അമ്മയുടേയും ഓർമ്മകൾ പങ്കുവെച്ചു. ഡോ. ഇ. ദിവാകരൻ അദ്ധ്യക്ഷനായി. പി.വി മോഹനൻ, ഇന്ദിര ഗോപിനാഥ് എന്നിവർ സംസാരിച്ചു.