വനം ഭൂമി ജോയിന്റ് വേരിഫിക്കേഷൻ
Monday 10 November 2025 12:00 AM IST
തൃശൂർ: റവന്യൂ- വനം വകുപ്പുകളുടെ വനഭൂമി ജോയിന്റ് വെരിഫിക്കേഷൻ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. മന്ത്രി അഡ്വ. കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. എ. സി മൊയ്തീൻ എം.എൽ.എ വിശിഷ്ടാതിഥിയായി. കളക്ടർ അർജുൻ പാണ്ഡ്യൻ,ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.ജെ. മാർട്ടിൻ ലോവൽ എന്നിവർ സംസാരിച്ചു.
1977 ജനുവരി ഒന്നിന് വനഭൂമി കൈവശം വച്ച് വരുന്നവരിൽ നാളിതുവരെ ജോയിന്റ് വെരിഫിക്കേഷൻ നടത്താത്തതും നേരത്തെ വില്ലേജ് ഓഫീസ് മുഖാന്തരം വിവര ശേഖരണം നടത്തിയതുമായ 9355 ഓളം അപേക്ഷകളിൽ ജോയിന്റ് വെരിഫിക്കേഷൻ റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കെ. വി സജു, കെ.ആർ. രവി, പി.പി. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.