ആധാരം കൈമാറി

Monday 10 November 2025 12:00 AM IST

തൃശൂർ: പുത്തൂർ പഞ്ചായത്തിൽ 37 കുടുംബങ്ങൾക്ക് ആധാരം കൈമാറി മന്ത്രി കെ. രാജൻ. 60 വയസ് കഴിഞ്ഞവർക്ക് 1600 രൂപ കുടിശികയും പുതിയ പെൻഷൻ തുകയായ 2000 രൂപയും ചേർത്ത് 3600 രൂപ നവംബർ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷനായി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കളക്ടർ അർജുൻ പാണ്ഡ്യൻ വിശിഷ്ടാതിഥിയായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എസ് ബാബു, പുത്തൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിബി വർഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എസ് സജിത്ത്, എം.എൻ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.