ഒന്നര കോടിയിലധികം തട്ടിയ പ്രതി പിടിയിൽ
Monday 10 November 2025 12:00 AM IST
തൃശൂർ: കേന്ദ്ര സർക്കാർ പദ്ധതിയിൽ പണം നിക്ഷേപിച്ച് ലാഭം വാങ്ങി തരാമെന്ന് പറഞ്ഞ് എടക്കളത്തൂർ സ്വദേശിയിൽ നിന്നും ഒന്നര കോടിയിലധികം രൂപ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ. തൃശൂർ പാട്ടുരായ്ക്കലിൽ ഫ്‌ളാറ്റിൽ താമസിച്ചിരുന്ന അരുൺകുമാറി(36)നെ പേരാമംഗലം പൊലീസ് ഇടുക്കിയിൽ നിന്നാണ് പിടികൂടിയത്. ഒളിവിൽ കഴിഞ്ഞ പ്രതിയെ സിറ്റി പൊലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖിന്റെ നിർദ്ദേശത്തിൽ അസിസ്റ്റന്റ് കമ്മീഷണർ കെ.ജി സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. പേരാമംഗലം സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.സി. രതീഷ്, സബ് ഇൻസ്‌പെക്ടർ സുനിൽ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അമീർഖാൻ, സിവിൽ പൊലീസ് ഓഫീസർമാരായ അജിത്, അതുൽ എന്നിവരും ഉണ്ടായിരുന്നു.