പണം നൽകാതെ കടന്ന യുവാവ് അറസ്റ്റിൽ
Monday 10 November 2025 12:00 AM IST
കൊടുങ്ങല്ലൂർ: തുണിക്കടയിൽ നിന്നും തുണിത്തരങ്ങൾ വാങ്ങി പണം നൽകാതെ കടന്നുകളഞ്ഞ കേസിലെ പ്രതി പിടിയിൽ. കൂളിമുട്ടം തോട്ടുങ്ങൾ ആലിപറമ്പിൽ വീട്ടിൽ അൽത്താഫ് (25) എന്നയാളെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. എടവിലങ്ങ് നടവരമ്പ് സെന്റിൽ പ്രവർത്തിക്കുന്ന ഇ ടൗൺ കാഷ്യൽസ് എന്ന സ്ഥാപനത്തിൽ നിന്നും 3400 രൂപയുടെ തുണിത്തരങ്ങൾ വാങ്ങി പണം നൽകാതെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. കഴിഞ്ഞ ഒക്ടോബർ 24 നാണ് സംഭവം. പ്രതി രണ്ട് കവർച്ചാക്കേസുകളിലും എട്ട് ക്രിമിനൽക്കേസുകളിലും പ്രതിയാണ്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി.കെ.അരുൺ, സബ് ഇൻസ്‌പെക്ടർമാരായ കെ. സാലിം,കെ.ജി.