ബീച്ചിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി

Monday 10 November 2025 1:18 AM IST

ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ വിഷം കഴിച്ച് ശേഷം കടലിചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ടൂറിസം പൊലീസ് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് സംഭവം. ഒരാൾ ബീച്ചിൽ ആത്മഹത്യ ചെയ്യാനായി എത്തിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഷിബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടൂറിസം പൊലീസ് യുവാവിനെ അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു. തുടർന്ന് ടൂറിസം പൊലീസ് ഉദ്യോഗസ്ഥരായ ധനേഷ്, ഇന്ദ്രജിത്ത്, കോസ്റ്റൽ വാർഡനായ രഞ്ജിത്ത് എന്നിവർ ചേർന്ന് യുവാവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ യുവാവ് വിഷം കഴിച്ചതായി സ്ഥിരീകരിച്ചു. തുടർന്ന് യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.