പ്രണവം റോഡ് നിർമ്മാണം
Monday 10 November 2025 1:25 AM IST
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ പ്രണവം റോഡിന്റെ നിർമ്മാണത്തിന് തുടക്കമായി. പുന്നപ്ര മാർക്കറ്റ് ജംഗ്ഷന് വടക്കുഭാഗത്ത് ദേശീയ പാതയിൽനിന്ന് പഴയ നടക്കാവ് റോഡ് വരെ നീളുന്ന പ്രണവം റോഡിന്റെ നിർമ്മാണത്തിന് 34.96 ലക്ഷം രൂപയാണ് അനുവദിച്ചത്. എച്ച്. സലാം എം.എൽ.എ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു.സിവിൽ സപ്ലൈസിന് സമീപം ചേർന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് അദ്ധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എം.ഷീജ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എൽ.കെ .ബിജുമോൻ,സുലഭ ഷാജി,ബ്ലോക്ക് പഞ്ചായത്തംഗം സതി രമേശ് എന്നിവർ സംസാരിച്ചു.