വായനശാല കെട്ടിട നിർമ്മാണോദ്ഘാടനം
Monday 10 November 2025 1:28 AM IST
മുഹമ്മ:മണ്ണഞ്ചേരി തെക്കേക്കര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് വായനശാല മന്ദിരം നിർമ്മിക്കുന്നതിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച ഇരുപത് ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ് അധ്യക്ഷനായി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എ. ജുമൈലത്ത്, പഞ്ചായത്ത് അംഗം ആർ. രജനി,പി.കെ.മേദിനി, ക്ലബ്ബ് ഭാരവാഹികളായ ഡി.പ്രതാപൻ, കെ.പി. അനീഷ്,എസ്.ജയദേവൻ സംസാരിച്ചു.