വിനോദസഞ്ചാരികളുടെ സാഹസിക യാത്ര തുടരുന്നു
Monday 10 November 2025 2:36 AM IST
കൽപ്പറ്റ: ജില്ലയിൽ വിനോദ സഞ്ചാരികളുടെ അപകട യാത്ര തുടരുന്നു. കഴിഞ്ഞദിവസം ട്രാവലറിന് മുകളിൽ കയറി വിനോദസഞ്ചാരികൾ യാത്ര ചെയ്ത സംഭവത്തിന് പിന്നാലെ കാറിന്റെ ഡോറിൽ കയറി നിന്ന് അപകടകരമായ രീതിയിൽ വിനോദസഞ്ചാരികൾ യാത്ര ചെയ്തു. തമിഴ്നാട് രജിസ്‌ട്രേഷനിലുള്ള ടി.എൻ 10 എ 07527 കാറിലാണ് യുവാക്കൾ അപകടകരമായ രീതിയിൽ യാത്ര ചെയ്തത്. മറ്റ് വാഹന യാത്രക്കാർ ശബ്ദം ഉണ്ടാക്കി താക്കീത് നൽകിയതോടെയാണ് സാഹസിക യാത്ര അവസാനിപ്പിച്ചത്. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.