വികസന മുന്നേറ്റ യാത്ര

Monday 10 November 2025 12:00 AM IST

താന്ന്യം: ' വികസിത കേരളം വികസിത താന്ന്യം ബി.ജെ.പി.യുടെ ഗ്യാരന്റി ' എന്ന വിഷയം ഉയർത്തി ബി.ജെ.പി താന്ന്യം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ട് പദയാത്ര സംഘടിപ്പിച്ചു. തെക്കൻ മേഖല പദയാത്ര ബി.ജെ.പി എറണാകുളം മേഖല ജന.സെക്രട്ടറി സേവ്യൻ പള്ളത്ത് ഫ്‌ളാഗ് ഓഫ് ചെയ്ത് പതാക ജാഥാ ക്യാപ്ടൻ, ബി.ജെ.പി താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് വിനോബിന് കൈമാറി. വടക്കൻ മേഖല പദയാത്ര ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഭഗീഷ് പൂരാടൻ ഫ്‌ളാഗ് ഓഫ് ചെയ്ത് ജാഥാ ക്യാപ്ടൻ, നിഷ പ്രവീണിന് പതാക കൈമാറി. പെരിങ്ങോട്ടുകര നാലുംകൂടിയ സെന്ററിൽ സമാപനസമ്മേളനം എൻ.ഡി.എ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിനോബ് അദ്ധ്യക്ഷത വഹിച്ചു.