കേരളീയം സൈക്കിൾ റാലി സമാപിച്ചു
തിരുവനന്തപുരം: ഗ്ലോബൽ കേരള ഇനിഷിയേറ്റീവ് കേരളീയത്തിന്റെ ആഭിമുഖ്യത്തിൽ
ഷിസൈക്ലിംഗ്, ഇന്റ്‌സ് മീഡിയയും സംയുക്തമായി ചേർന്ന് കേരളീയം സൈക്കിൾ റാലി സംഘടിപ്പിച്ചു.ഹൈക്കോടതി ജഡ്ജി ശോഭ അന്നമ്മ ഈപ്പൻ ഫ്ലാഗ് ഓഫ് ചെയ്ത റാലി മാനവീയം വീഥിയിൽ സമാപിച്ചു .സെ നോ ടു ഡ്രഗ്സ് എന്ന പേരിലാണ് റാലി സംഘടിപ്പിച്ചത്.കുടുംബശ്രീ പ്രവർത്തകരും ആശ വർക്കർമാരുമായ 48മുതൽ 60 വയസ്സുവരെയുള്ളവരാണ് റാലിയിൽ പങ്കെടുത്തത്.
സമാപനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ ജി.രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു.വി.കെ പ്രശാന്ത് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.പൊതുവിതരണ കമ്മിഷ്ണർ ഹിമ,ചിത്രകാരി സജിത ശങ്കർ, നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.സജു, കേരളീയം വൈസ് ചെയർമാൻ ബിജു രമേശ്,ട്രഷറർ ജി.അജയകുമാർ,ഷി സൈക്ലിംഗ് ദേശീയ കൺവീനർ സീനത്,ഷി സൈക്ലിംഗ് പ്രൊജക്റ്റ് ദേശീയ മാനേജർ പ്രകാശ് പി.ഗോപിനാഥ് എന്നിവർ പങ്കെടുത്തു.