സഹകരണ പെൻഷൻ ബോർഡ്  തീരുമാനത്തിൽ അട്ടിമറി 

Monday 10 November 2025 2:40 AM IST

കോട്ടയം: സഹകരണ പെൻഷൻകാർക്ക് അഞ്ചു ശതമാനം പെൻഷൻ വർധന ശുപാർശ ചെയ്ത സഹകരണ പെൻഷൻ ബോർഡ് തീരുമാനം വകുപ്പ് മന്ത്രി അട്ടിമറിച്ചെന്ന് കേരളാ ബാങ്ക് റിട്ടയറീസ് അസോസിയേഷൻ കേന്ദ്ര കമ്മിറ്റി ആരോപിച്ചു. പ്രസിഡന്റ് കെ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് വി.കെ ജോൺസൺ, ജനറൽ സെക്രട്ടറി പി.രാമകൃഷ്ണൻ, ജോൺ ജോസഫ്, മത്തായി, ഓമനക്കുട്ടൻ, ഹനീഫ തുടങ്ങിയവർ പങ്കെടുത്തു.