കഞ്ചാവുമായി പിടിയിൽ
കോഴിക്കോട്: വിൽപനയ്ക്കായി കൊണ്ടുവന്ന നിരോധിത മയക്കുമരുന്നായ 54 ഗ്രാം കഞ്ചാവുമായി ഉള്ള്യേരി സ്വദേശി ചേനിയകണ്ടി വീട്ടിൽ ആദർശ് എന്ന ലംബു (23 )നെ കസബ പൊലീസ് പിടികൂടി. ശനിയാഴ്ച വൈകിട്ട് കസബ പൊലീസിന്റെ പെട്രോളിംഗ് ഡ്യൂട്ടിക്കിയ്ക്കിടയിൽ പാളയം ബസ് സ്റ്റാൻഡിനകത്തെ മൂത്രപ്പുരയ്ക്ക് സമീപം എത്തിയപ്പോൾ പൊലീസ് വാഹനം കണ്ട് പ്രതി പരിഭ്രമിച്ച് സ്ഥലത്തു നിന്നും ഓടിപ്പോകാൻ ശ്രമിച്ചപ്പോൾ പൊലീസ് ഇയാളെ തടഞ്ഞു നിർത്തി പരിശോധിച്ച് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് ഇയാളിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. പ്രതിക്ക് കോഴിക്കോട് ടൗൺ, കസബ പൊലീസ് സ്റ്റേഷനുകളിലായി പൊതു ജനശല്യത്തിനും, മയക്കുമരുന്ന് ഉപയോഗിച്ചതിനും, അനധികൃത വിദേശ മദ്യം കൈവശം വെച്ചതിനുമായി പതിനെട്ടോളം കേസുകൾ നിലവിലുണ്ടെന്നും, പാളയം ബസ്റ്റാൻഡ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണിയാളെന്നും പൊലീസ് പറഞ്ഞു. കസബ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സനീഷ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പ്രദീപ് കുമാർ, സി.പി.ഒ ജിനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.