നാഗരാജാ ക്ഷേത്രത്തിൽ ആയില്യം മഹോത്സവം ഇന്ന് തുടക്കം
Monday 10 November 2025 3:42 AM IST
കുമാരനല്ലൂർ: നാഗരാജാ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തിന് ഇന്ന് തുടക്കം. രാവിലെ 7ന് തിരുനാമാർച്ചന, 9ന് നാരായണീയ പാരായണം, 8ന് എഴുന്നള്ളിപ്പ്, 7.30ന് ഡാൻസ്, 8.30ന് ഭക്തിഗാനമേള. 11ന് പതിവ് ക്ഷേത്ര ചടങ്ങുകൾ, 12ന് കറിക്കരിയൽ ആരംഭം. വൈകിട്ട് 5ന് തിരുവാതിര, 7.30ന് ഭരതനാട്യം, 8ന് നൃത്തതരംഗിണി. ആയില്യം നാളിൽ രാവിലെ 6.30ന് സംഗീതാർച്ച മാതംഗി സത്യമൂർത്തി, 9ന് പാലഭിഷേകം, നവകാഭിഷേകം, നൂറൂം പാലും തർപ്പണം. 12ന് പ്രസാദമൂട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ ജയകുമാർ, നവജീവൻ ട്രസ്റ്റി പി.യു തോമസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. 6ന് സോപാന സംഗീതം, 6.30ന് തവിൽ നാഗസ്വരം, 8.30ന് ഓൾഡ് ഈസ് ഗോൾഡ്.