തിരുനക്കര അയ്യപ്പ സേവാസംഘം കെട്ടിടം കേസ് തുടരാൻ അനുമതി

Monday 10 November 2025 2:44 AM IST

കോട്ടയം: തിരുനക്കര ക്ഷേത്ര മൈതാനത്തു വർഷങ്ങളായി പ്രവർത്തിച്ചു വന്ന അയ്യപ്പസേവാസംഘം കോട്ടയം ശാഖാ കെട്ടിടം ഏറ്റെടുത്ത തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ അയ്യപ്പ സേവാസംഘം ശാഖാ സെക്രട്ടറി ജയകുമാർ തിരുനക്കര ദേവസ്വം ബെഞ്ചിനു നൽകിയ ഹർജിയിൽ ദേവസ്വം ബോർഡിനെയും തിരുനക്കര ക്ഷേത്രോപദേശകസമിതിയെയും എതിർ കക്ഷികളാക്കി കേസ് തുടരാൻ ഹൈക്കോടതി അനുമതി നൽകി. നിലവിൽ കേസ് തുടരുന്ന കോട്ടയം അഡീഷണൽ മുൻസിഫ് കോടതിയെ സമീപിക്കാനും കെട്ടിടത്തിലെ പ്രവർത്തന അനുമതിക്കും കൈവശാവകാശം ലഭിക്കുന്നതിനും നിലവിലെ ഹർജിയിൽ വേണ്ട തിരുത്തലുകൾ വരുത്താനും ഹർജിക്കാരന് ഹൈക്കോടതി ദേവസ്വം ബെഞ്ച് അനുമതി നൽകി.