യുവാവിന്റെ ആത്മഹത്യ,​ നിതീഷ് മുരളീധരനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസ്

Sunday 09 November 2025 11:45 PM IST

കോട്ടയം: ആർ.എസ്.എസ് ശാഖയിൽ പീഡനം ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. യുവാവിന്റെ മരണമൊഴി വീഡിയോയുടെ അടിസ്ഥാനത്തിലാണ് പൊൻകുന്നം പൊലീസ് കേസെടുത്തത്. യുവാവ് വീഡ‌ിയോയിൽ പറഞ്ഞ കാഞ്ഞിരപ്പള്ളി സ്വദേശി നിതീഷ് മുരളീധരനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു.

ഒക്ടോബർ ഒമ്പതിനാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ തിരുവനന്തപുരം തമ്പാനൂരിലെ ലോ‌‌‌ഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് ആർ.എസ്.എസിനെതിരെ പീഡന ആരോപണമുന്നയിച്ച് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് യുവാവ് ചിത്രീകരിച്ച വീഡിയോ പുറത്തുവന്നിരുന്നു. ഇത് ദേശീയതലത്തിൽ വരെ വൻ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.