വിവിപാറ്റ് രസീതുകൾ റോഡിൽ; സസ്‌പെൻഷൻ
Monday 10 November 2025 12:47 AM IST
ന്യൂഡൽഹി: ബീഹാറിലെ സമസ്തിപൂർ ജില്ലയിൽ റോഡരികിൽ നിരവധി വിവിപാറ്റ് സ്ലിപ്പുകൾ കണ്ടെത്തിയ സംഭവത്തിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറെ സസ്‌പെൻഡ് ചെയ്‌തു. പൊലീസ് കേസെടുത്തു. സരൈരഞ്ജൻ നിയമസഭാ മണ്ഡലത്തിലെ ഒരു കോളേജിന് സമീപമാണ് സ്ളിപ്പുകൾ കണ്ടെത്തിയത്. മോക്ക് പോളിനുള്ള വിവിപാറ്റിന്റെ സ്ലിപ്പുകളാണെന്ന് കണ്ടെത്തിയെങ്കിലും അശ്രദ്ധ കാണിച്ചതിനാണ് നടപടി.