ബംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം

Monday 10 November 2025 12:17 AM IST

ബംഗളൂരു: വിവാഹവീട്ടിലുണ്ടായ സംഘർഷത്തിനിടെ ബംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം. വിവാഹ വീട്ടിലെത്തിയവരും അടുത്തുള്ള വീട്ടിൽ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന മലയാളി വിദ്യാർത്ഥികളുമാണ് ഏറ്റുമുട്ടിയത്. വിവാഹത്തിനെത്തിയവരെ വിദ്യാർത്ഥികൾ അപമാനിച്ചെന്ന് ആരോപിച്ചാണ് തർക്കം തുടങ്ങിയത്. വിദ്യാർത്ഥികൾ താമസിക്കുന്ന വീടിന്റെ ഉടമസ്ഥർക്കും മർദ്ദനമേറ്റു. ഇരു വിഭാഗവും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.