പണിതീരാതെ ഒരു കംഫർട്ട് സ്റ്റേഷൻ
പൊൻകുന്നം: നിലവിലെ കംഫർട്ട് സ്റ്റേഷൻ നവീകരിച്ചപ്പോൾ നാട്ടുകാർക്ക്പൊ പ്രയോജനപ്രദമാകേണ്ടതാണ്, എന്നാൽ ഇവിടെ ദുരിതമാവുകയാണുണ്ടായത്. ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ വഴിയിടം എന്ന പേരിൽ നവീകരിച്ച ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ കംഫർട്ട് സ്റ്റേഷാണ് അധികൃതരുടെ അനാസ്ഥമൂലം യാത്രക്കാർക്ക് കെണിയാകുന്നത്. പൊൻകുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ വളരെ പ്രതീക്ഷയോടെയായിരുന്നു നവീകരിച്ചത്. യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഓരോ പഞ്ചായത്തിലും ആരംഭിക്കുന്ന വയിയിടം പദ്ധതിയിൽ ഉൾപ്പെടുത്തി കംഫർട്ട് സ്റ്റേഷനെ മോടിപിടിപ്പിക്കുന്നതിനാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. എന്നാൽ നിർമ്മാണത്തിലെ കാലതാമസവും ഒരു ബസ് സ്റ്റേഷനിൽ പാലിക്കേണ്ട ശ്രദ്ധയും ഉണ്ടായില്ല എ് വ്യക്തമാക്കുന്നതാണ് ഇവിടെ എല്ലാം താറുമാറായ അവസ്ഥയിലൂടെ വ്യക്തമാകുന്നത്. മുഭാഗത്ത് മാൻഹോളുകൾ ഉയർന്നുനിൽക്കുന്നതും ടൈലുകൾ ഇളകിക്കിടക്കുന്നതും കംഫർട്ട് സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന യാത്രക്കാരെ അപകടത്തിൽ പ്പെടുത്തുന്നു. മാൻഹോളുള്ള ഭാഗത്ത് കോൺക്രീറ്റിംഗ് നടത്താതെ കിടക്കുന്നതും അപകടകരമാണ്. ബസുകൾ കടന്നുവരുന്ന ഭാഗമായതിനാൽ യാത്രക്കാർ ഇതിലൂടെയാണ് നടന്നുപോകുന്നത്. ബസിൽ കയറാനുള്ള തിടുക്കത്തിനിടെ സ്ളാബിലും മറ്റും തട്ടി യാത്രക്കാർ വീഴുമ്പോഴും പരിഹാരം കാണാൻ അധികൃതർ ശ്രദ്ധ ചെലുത്തുന്നില്ല. =നവീകരിച്ചപ്പോൾ ഷീറ്റിട്ട് മുൻപോട്ട് നീട്ടിയെടുത്ത ഭാഗം തകർന്നതോടെ മഴപെയ്താൽ കെട്ടിക്കിടക്കുന്ന വെള്ളം യാത്രക്കാരുടെ ദേഹത്തുവീഴും. മേൽക്കൂരയിൽ നിന്നുള്ള വെള്ളം പുറത്തേക്കുപോകുന്നതിനുപകരം ഷട്ടറിന്റെ ഭാഗത്തേക്കാണ് വീഴുന്നത്.ടാങ്ക് നിറഞ്ഞ് കവിഞ്ഞ് മാലിന്യംപുറത്തേക്കൊഴുകുന്ന സംഭവം മുമ്പുണ്ടായിട്ടുണ്ട്.
=അറ്റകുറ്റപ്പണികൾക്കായി ഇടയ്ക്കിടെ കംഫർട്ട് സ്റ്റേഷൻ അടച്ചിടുന്ന സാഹചര്യം ഒഴിവാക്കണമെന്നും അസൗകര്യങ്ങൾ പരിഹരിക്കാൻ സത്വര നടപടി ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.