കാറുകൾ കൂട്ടിമുട്ടി വീട്ടമ്മ മരിച്ചു; ഭർത്താവിന് പരിക്ക്
Monday 10 November 2025 1:30 AM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് എം.സി റോഡിലെ അമ്പലംകുന്നിൽ കാറുകൾ കൂട്ടിയിടിച്ച് കടുത്തുരുത്തി ഉഴുന്നുമേൽ കാപ്പുന്തല വീട്ടിൽ സാലി സെബാസ്റ്റ്യൻ (58) മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭർത്താവ് തോമസിനെ (60) പരിക്കുകളോടെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാമത്തെ കാറിലുണ്ടായിരുന്ന പുലിയന്നൂർ കാപ്പറയിൽ വിക്ടറിനും പരിക്കുണ്ട്. ഇന്നലെ വൈകിട്ട് 6നാണ് സംഭവം.
അപകടത്തിൽപ്പെട്ട കാറുകളിൽ പിന്നാലെ വന്ന മറ്റു കാറുകളും കൂട്ടിയിടിച്ചു. നിസാര പരിക്കേറ്റവർക്ക് കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ ചികിത്സ നൽകി. കൂത്താട്ടുകുളം ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും കൂത്താട്ടുകുളം പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.