റോഹിൻഗ്യൻ അഭയാർത്ഥി ബോട്ട് മുങ്ങി 7 മരണം

Monday 10 November 2025 7:19 AM IST

ക്വാലാലംപൂർ: മ്യാൻമറിൽ നിന്ന് റോഹിൻഗ്യൻ അഭയാർത്ഥികളുമായി സഞ്ചരിച്ച ബോട്ട് തായ്ലൻഡ്-മലേഷ്യൻ അതിർത്തിക്ക് സമീപം കടലിൽ മുങ്ങി. 7 പേർ മരിച്ചു. 13 പേരെ രക്ഷപ്പെടുത്തി. നൂറോളം പേരെ കാണാതായെന്ന് മലേഷ്യൻ മാരിടൈം ഏജൻസി അറിയിച്ചു. മലേഷ്യയിലെ ലങ്കാവി ദ്വീപിന് സമീപം ശനിയാഴ്ചയായിരുന്നു അപകടം.