ജപ്പാനിൽ ഭൂകമ്പം

Monday 10 November 2025 7:19 AM IST

ടോക്കിയോ: ജപ്പാനിലെ ഇവാറ്റെ പ്രവിശ്യയ്ക്ക് സമീപം പസഫിക് സമുദ്രത്തിൽ റിക്ടർ സ്കെയിലിൽ 6.9 തീവ്രതയിലെ ഭൂകമ്പം. ഇന്നലെ പ്രാദേശിക സമയം, വൈകിട്ട് 5.03നായിരുന്നു സംഭവം. ആളപായമോ നാശനഷ്ടമോ ഇല്ല. ഭൂകമ്പത്തെ തുടർന്ന് പ്രവിശ്യയിൽ ഒരു മീറ്റർ വരെ ഉയരത്തിൽ സുനാമിത്തിരകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും രാത്രി എട്ടോടെ പിൻവലിച്ചു. ചിലയിടങ്ങളിൽ 20 സെന്റീമീറ്റർ ഉയരത്തിലെ തീരെ ചെറിയ സുനാമിത്തിരകൾ റെക്കാഡ് ചെയ്തു.