ജന്മനാ ഭാഗ്യമുള്ള നാല് നക്ഷത്രക്കാർ; ഇവർ വീട്ടിലുണ്ടോ? ധനവും ഐശ്വര്യവും തേടിയെത്തും

Monday 10 November 2025 2:45 PM IST

ജന്മനക്ഷത്രത്തിന് ഒരാളുടെ ജീവിതത്തെ സ്വാധീനിക്കാൻ കഴിയുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. ചില നക്ഷത്രക്കാർ ജന്മനാ ഭാഗ്യമുള്ളവരാണ്. മറ്റുചിലർക്ക് ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിലാണ് ഭാഗ്യം തേടിയെത്തുന്നത്. ഇതിൽ ജന്മനാ ഭാഗ്യം കൂടെയുള്ള നാല് നക്ഷത്രക്കാരെ പരിചയപ്പെടാം. അവർക്ക് വിദ്യാഭ്യാസം, വിവാഹം, കുടുംബം, തൊഴിൽ രംഗങ്ങളിലെല്ലാം ഭാഗ്യം ഒപ്പമുണ്ടാകും. ഇവർ കാരണം കുടുംബത്തിലും ഐശ്വര്യം തേടിയെത്തും.

1. അശ്വതി - സംസാരിക്കാൻ കഴിവുള്ള ഇവർക്ക് നല്ല ബുദ്ധിയും ചിന്താശേഷിയുമുണ്ടാകും. അനുകൂലമായ അവസരങ്ങൾ ഇവരെ തേടിയെത്തും. സാമ്പത്തികമായി എപ്പോഴും മികച്ച അവസ്ഥയിലായിരിക്കും ഇവർ. സംഗീതത്തിലും അഭിരുചിയുള്ള ഇവർക്ക് വിദേശത്ത് തൊഴിൽ ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.

2. പുണർതം - ശ്രീരാമന്റെ നക്ഷത്രമാണ് പുണർതം. ബുദ്ധിശാലികളായ ഇവർക്ക് ഹൃദയവിശാലതയും സൗമ്യമായ സ്വഭാവവുമുണ്ടാകും. മറ്റുള്ളവരുടെ കാര്യത്തിൽ ഇവർ അനാവശ്യമായി ഇടപെടാറില്ല. ആകർഷകമായി സംസാരിക്കാൻ അറിയാവുന്ന ഇവർക്ക് നല്ല മനഃശക്തിയുണ്ട്.

3. അത്തം - ശാന്തവും മര്യാദയുമുള്ള സ്വഭാവക്കാരാണ് ഇവർ. ബിസിനസ് മേഖലയിൽ ഇവർക്ക് ശോഭിക്കാനാകും. ഉയർന്ന പദവിയിലെത്തും. ജീവിതത്തിൽ ഉയർച്ചയും താഴ്‌ചയും മാറിമാറി വന്നുകൊണ്ടിരിക്കും.

4. ചോതി - ജീവിതത്തിൽ എല്ലാ സുഖവും ഐശ്വര്യവും ഇവരെ തേടിയെത്തും. ഏത് കാര്യത്തിന്റെയും ശരിയും തെറ്റും വേ‌തിരിച്ചറിയാൻ ഇവർ ശ്രമിക്കാറുണ്ട്. ജോലിയുടെ ഭാഗമായി ധാരാളം യാത്രകൾ ചെയ്യേണ്ടി വരും. ബിസിനസ് മേഖലയിൽ നന്നായി ശോഭിക്കാൻ ഇവർക്ക് കഴിയും.