വീട്ടിൽ ഗ്രാമ്പൂ ഉണ്ടോ? എന്നാൽ ഇങ്ങനെ ചെയ്തുനോക്കൂ, പണം ഒഴുകിയെത്തും

Monday 10 November 2025 3:47 PM IST

എത്രതന്നെ സമ്പാദിച്ചാലും പണം കെെയിൽ നിൽക്കാത്തതാണ് പലരുടെയും പ്രധാന പ്രശ്‌നം. ഒരു പക്ഷേ അതിന് കാരണം നാം പോലും അറിയാതെ ചെയ്യുന്ന ചില തെറ്റുകളാകാം. നല്ല വൃത്തിയുള്ള സ്ഥലത്ത് മാത്രമേ മഹാലക്ഷ്മി വാഴുകയുള്ളൂവെന്ന് ഒരു വിശ്വാസം ഹിന്ദുകൾക്കിടയിൽ ഉണ്ട്. ഐശ്വര്യത്തിന്റെയും ധനത്തിന്റെയും ദേവിയായ മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കാൻ വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്ന് വാസ്തുവിൽ പറയുന്നു.

മഹാലക്ഷ്മിക്ക് പ്രിയങ്കരമായ ചില വസ്തുക്കൾ ശരിയായ രീതിയിൽ വീട്ടിൽ ഉപയോഗിച്ചാൽ ഐശ്വര്യവും സമ്പത്തും ഒഴുകിയെത്തുമെന്നാണ് വിശ്വാസം. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഗ്രാമ്പൂ. ഇതിൽ ലക്ഷ്മിദേവിയുടെ അനുഗ്രഹമുണ്ടെന്ന് പറയപ്പെടുന്നു. ധനവരവിന് ഗ്രാമ്പൂ എങ്ങനെ ഉപയോഗിക്കണമെന്ന് വാസ്തുവിൽ പറയുന്നു. പണവും സ്വർണവും വച്ചിരിക്കുന്ന അറയിൽ ഗ്രാമ്പൂ കൂടി സൂക്ഷിക്കുന്നത് വളരെ നല്ലതാണെന്ന് വാസ്തുവിൽ പറയുന്നു. ഒരു ചുവന്ന തുണിയിൽ കെട്ടിവേണം സൂക്ഷിക്കാൻ.

ഗ്രാമ്പൂ വച്ചാൽ പണവും സ്വർണവും വർദ്ധിക്കുമെന്നും നഷ്ടപ്പെടില്ലെന്നും വാസ്തുവിൽ പറയുന്നുണ്ട്. ഗ്രാമ്പൂവിന് ധനത്തെ ആകർഷിക്കാനുള്ള കഴിവുണ്ടെന്നാണ് വിശ്വാസം. വാസ്തുശാസ്ത്രപ്രകാരം ഗ്രാമ്പൂ വീട്ടിൽ പോസിറ്റീവ് ഊർജ്ജം വർദ്ധിപ്പിക്കുന്നു. തലയിണയ്ക്കടിയിൽ ഗ്രാമ്പൂ വയ്ക്കുന്നത് ഉറക്കമില്ലായ്മ മാറ്റാൻ സഹായിക്കുന്നുവെന്നാണ് വിശ്വാസം. കർപ്പൂരം കത്തിക്കുമ്പോൾ ഗ്രാമ്പൂ ഇതിനോടൊപ്പം ഉപയോഗിക്കുന്നത് വീടിനകത്തെ വായു ശുദ്ധീകരിക്കാനും നെഗറ്റീവ് എനർജി ഒഴിവാക്കാനും സഹായിക്കും. ജോലിയ്ക്കോ അഭിമുഖത്തിനോ പോകുമ്പോൾ ഒരു ഗ്രാമ്പൂ ചവയ്ക്കുന്നത് നല്ലതാണെന്ന് വാസ്തുവിൽ പറയപ്പെടുന്നു.