ദാമ്പത്യത്തിൽ പുത്തനുണർവ്, ധനനേട്ടം; ഈ നക്ഷത്രക്കാർ അപവാദങ്ങളിൽപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2025 നവംബര്‍ 11 - തുലാം 25 ചൊവ്വാഴ്ച. ( വൈകുന്നേരം 6 മണി 17 മിനിറ്റ് 32 സെക്കന്റ് വരെ പൂയം നക്ഷത്രം ശേഷം ആയില്യം നക്ഷത്രം )
അശ്വതി: വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം, പരീക്ഷകളിൽ ജയം, വിവാഹനിശ്ചയ സാദ്ധ്യത, ചികിത്സാരംഗത്ത് നേട്ടം, അഭിനയരംഗത്ത് മികവ്, ആരോപണങ്ങൾ തണുക്കും.
ഭരണി: മാന്യത, മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും, ശ്രദ്ധാപൂര്‍വം ജോലി നിര്‍വഹിക്കും, രാഷ്ട്രീയരംഗത്ത് പോതുജന പിന്തുണ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ധനലാഭം.
കാര്‍ത്തിക: വാഹന വായ്പ ലഭിക്കും, സ്ഥിരവരുമാനം കൂടും, സ്ഥാനക്കയറ്റതടസം മാറും, വിദ്യാർഥികള്‍ക്ക് അനുകൂലമായ സമയം, സുഹൃത്തുക്കളെ സഹായിക്കും, പണച്ചെലവ് വര്‍ദ്ധിക്കും.
രോഹിണി: അകന്നുകഴിഞ്ഞവര്‍ അടുത്ത് വരും, ഭൂമിയിടപാടുകള്‍, ജോലിലാഭം, ആരോഗ്യസ്ഥിതി മെച്ചപ്പെടും, കുടുംബസുഖം, യാത്രയില്‍ നേട്ടം, പുതിയ വാഹനം വാങ്ങാന്‍ അനുകൂലമായ സമയം.
മകയിരം: സന്താനസുഖം, എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും, കാര്യങ്ങള്‍ അനുകൂലമാകും, പ്രയത്നങ്ങൾ സഫലമാകും, നുതന പദ്ധതികള്‍ ആസൂത്രണം ചെയ്യും.
തിരുവാതിര: വിവാഹാലോചന പുരോഗമിക്കും, കുടുംബസുഖം, മാതാപിതാക്കള്‍ക്ക് ആരോഗ്യ കാര്യത്തില്‍ പുരോഗതി, സുഖാനുഭവങ്ങള്‍, ദാമ്പത്യത്തില്‍ പുത്തനുണര്‍വ് അനുഭവപ്പെടും.
പുണര്‍തം: രാഷ്ട്രീയരംഗത്ത് നേട്ടം, സഹൃത്ത്സമാഗമം, ധനനേട്ടം, നിര്‍ബന്ധബുദ്ധി ഉണ്ടാകും, ദീനാനുകംബ കാണിക്കും, ദാബത്യത്തില്‍ സംതൃപ്തിയും സമാധാനവും നേടാൻ സാധിക്കുന്നതാണ്.
പൂയം: വ്യാപാര കാര്യങ്ങളില്‍ അഭിവൃത്തി, പ്രണയത്തില്‍ പുരോഗതി, കലാരംഗത്ത് പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും, സഹോദര ഗുണം, സാമ്പത്തിക നേട്ടത്തിന് വഴിയുണ്ടാകും.
ആയില്യം: വിവാഹകാര്യങ്ങളില്‍ തീരുമാനം, മനോഹരമായ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. ഔഷധസേവ നിര്‍ത്താന്‍ സാധിക്കും, തൊഴില്‍ മേഖലയില്‍ സാമ്പത്തിക ചെലവ് വരും.
മകം: അസുഖങ്ങൾക്ക് സാദ്ധ്യത, ശത്രുക്കളില്‍ നിന്നും ആപത്ത് വരാം, തൊഴില്‍ രംഗത്ത് അപവാദം, ആരോപണങ്ങള്‍ രൂക്ഷമാകാതെ നോക്കണം, കുടുംബപരമായി ചില ക്ലേശങ്ങള്‍ വന്ന് ഭവിക്കാം.
പൂരം: സന്മാര്‍ഗത്തില്‍ നിന്നും വ്യതിചലിക്കാന്‍ പ്രേരണ ഉണ്ടാകും സൂക്ഷിക്കുക, അനാവശ്യമായി സാമ്പത്തിക ഇടപാടില്‍ ചെന്ന് ചാടരുത്, വിദേശ യാത്രകള്‍ക്ക് മാറ്റം വന്നേക്കാം, സല്‍കീര്‍ത്തിക്ക് കോട്ടം തട്ടും.
ഉത്രം: ശിക്ഷണ നടപടികള്‍ക്ക് വിധേയനാകും, സ്ഥാനഭ്രംശം, ജോലിമാറ്റം, ധനനഷ്ടം, അശുഭകര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടി വരും, രോഗാവസ്ഥ, ശത്രുഭീതിയും പരാജയവും, പലരംഗത്ത് നിന്നും ആപത്ത്.
അത്തം: ക്ഷമക്കുറവ്, സന്താനങ്ങള്‍ക്ക് ദുരിതങ്ങള്‍ വര്‍ദ്ധിക്കും, തസ്കര ഭയം ഉണ്ടാകും, അപവാദങ്ങളില്‍ അകപ്പെടാതെ നോക്കണം, പരിശ്രമങ്ങള്‍ക്ക് തടസം നേരിടും, ശത്രുക്കള്‍ കൂടുതല്‍ ശക്തരാകും.
ചിത്തിര: ധനപരമായി അനിശ്ചിതത്വം, സ്ത്രീകളുമായി കലഹത്തിന് നില്‍ക്കരുത്, തൊഴില്‍ രംഗത്ത് പ്രയാസങ്ങള്‍ കൂടും, പൊതുജന പിന്തുണ കുറയും, വലിയ പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തില്‍ കലാശിക്കും.
ചോതി: ശാരീരികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ വർദ്ധിക്കും, ജോലി ഭാരം കൂടും, ദുര്‍വ്വാശിയും ദുരഭിമാനവും കാരണം കുടുംബസമാധാനം നഷ്ടപ്പെടുത്തും, അത്യാവശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകും.
വിശാഖം: ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ അനുകൂലമായ മാറ്റം, രോഗശാന്തി, ഇഷ്ടഭക്ഷണ ലഭ്യത, സംസ്കാര സമ്പന്നമായി പെരുമാറും, ശത്രുക്കളുടെ മേൽ വിജയം, വിനോദ യാത്രകള്‍ നടത്തും.
അനിഴം: അന്യദേശത്ത് വാഗ്ദാനം ചെയ്യപ്പെട്ട ജോലിക്ക് ഭാഗ്യം, മംഗള കാര്യങ്ങളിൽ തടസം മാറും, തൊഴില്‍രംഗം പുഷ്ടിപ്പെടും, ആരോഗ്യസ്ഥിതി തൃപ്തികരം, കുടുംബത്തിലുണ്ടായിരുന്ന വിഷമതകള്‍ മാറിക്കിട്ടും, ധനവരവ് വര്‍ദ്ധിക്കും.
കേട്ട: നിറവോടുകൂടി കാര്യങ്ങള്‍ നടത്തും, സന്താനത്തിന് അന്യസ്ഥലത്ത് ഉപരിപഠന യോഗം, വിദ്യാഭ്യാസ നേട്ടം, ആരോഗ്യനില തൃപ്തികരം, പണമിടപാട് രംഗത്ത് മേന്മ, അനുകൂലമായ സ്ഥലമാറ്റം, ശിക്ഷണ നടപടികള്‍ ഒഴിഞ്ഞ് പോകും.
മൂലം: ഉദ്യോഗത്തില്‍ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവര്‍ത്തികള്‍ വിജയത്തിലെത്തും, സ്ത്രീസുഖം ലഭിക്കും, ഔദ്യോഗികമായി ദൂരയാത്രകള്‍, വിദേശവാസം ഗുണംചെയ്യും, അകലെ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.
പൂരാടം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, സമാധാനവും സ്വസ്ഥതയും നിലനില്‍ക്കും, ചെലവിനോടൊപ്പം വരവും വര്‍ദ്ധിക്കും, ജീവിത ചുറ്റുപാടുകളില്‍ സന്തോഷപ്രദമായ സാഹചര്യം വര്‍ദ്ധിക്കും.
ഉത്രാടം: പുതിയ കൂട്ടകെട്ടുകൾ, സ്ത്രീകള്‍ മൂലം സുഖവും സമാധാനവും ആഗ്രഹ സാഫല്ല്യവും, ലളിതകലകളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കും, വിദേശത്ത് നിന്നും ശുഭ വാര്‍ത്തകള്‍ ശ്രവിക്കും, ഭാവി കരുപ്പിടിപ്പിക്കും.
തിരുവോണം: ധനാഗമാത്തിന് അനുകൂലമായ സാഹചര്യം, മേലധികാരികളിൽ നിന്നും സഹായം, പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും, സന്താന ഗുണം, ദേവാലയദര്‍ശന യോഗം, ധനാഗമ മാര്‍ഗങ്ങള്‍ക്ക് പുതിയ വഴികള്‍ തുറന്ന് കിട്ടും.
അവിട്ടം: വിലപിടിച്ച സംഗതികള്‍ മോഷണം പോകും, കൂട്ടുകാരുടെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ചതിവുകൾ പറ്റരുത്, ദാമ്പത്യ വിഷയങ്ങളില്‍ അസുഖകരമായ അവസ്ഥ, ശത്രു ദോഷം, യാത്രകളില്‍ അപകട സാദ്ധ്യത.
ചതയം: ദാമ്പത്യ സുഖക്കുറവ്, സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം, വിദ്യാഭ്യാസ തടസം, ഏല്ലാരംഗത്ത് നിന്നും ഏതിര്‍പ്പുകള്‍ ഉണ്ടാകും, ദാമ്പത്യ ദുരിതം, കള്ളന്‍മാരെ കൊണ്ടുള്ള ഉപദ്രവം വർദ്ധിക്കും.
പൂരുരുട്ടാതി: സ്ത്രീകള്‍ മുഖേനെ നഷ്ടം, സുഹൃദ്ബന്ധങ്ങള്‍ക്ക് കോട്ടം തട്ടാതെ നോക്കണം, വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാലതാമസം നേരിടും, കുടുബത്തില്‍ കലഹങ്ങൾ ഉണ്ടാകും.
ഉത്തൃട്ടാതി: ദാമ്പത്യ ജീവിതം സമാധാന പൂര്‍ണമാകും, ലോണുകള്‍ എളുപ്പത്തില്‍ കിട്ടും, പൊതു ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, അധികാരികളുടെ പ്രോത്സാഹനവും മറ്റും ലഭിക്കും.
രേവതി: സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിര്‍വാദങ്ങള്‍ ലഭിക്കും, കുടുംബത്തില്‍ ഐശ്വര്യം, ധനാഭിവൃദ്ധിയുടെ സമയം, തൊഴില്‍ രംഗത്ത് കാര്യ വിജയം.