വിജയ് യുടെ മകന്റെ ചിത്രം സിഗ്‌മ
Tuesday 11 November 2025 6:24 AM IST
വിജയ്‌യുടെ മകൻ ജേസൺ സഞ് ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് സിഗ്‌മ എന്ന് പേരിട്ടു. ക്യാപ്ടൻ മില്ലർ, രായൻ, തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സുദീപ് കിഷൻ ആണ് നായകൻ. സ്വർണ ബിസ്കറ്റ്, കള്ളപ്പണം, ആനക്കൊമ്പ് എന്നിവ കുന്നുകൂടി കിടക്കുന്നതിന്റെ മുകളിൽ ഇരിക്കുന്ന നായകനായി സുദീപ് കിഷന്റെ ചിത്രവുമായി ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 24-ാം വയസിലാണ് സംവിധായകനായുള്ള ജേസന്റെ അരങ്ങേറ്റം . എസ്. തമൻ സംഗീതം ഒരുക്കുന്നു. സുദീപ് കിഷന്റെ ഗംഭീര ആക്ഷൻ സീനുകൾ ഉണ്ടാകുമെന്ന് ടൈറ്റിൽ പോസ്റ്റർ സൂചന നൽകുന്നു.
ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സു ബാസ്‌കരൻ നിർമ്മിക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റിൽ ആണ്. തമൻ എസ് സംഗീതം ഒരുക്കുന്നു. കൃഷ്ണൻ വസന്ത് ആണ് ഛായാഗ്രഹണം. എഡിറ്റർ പ്രവീൺ കെ.എൽ, കോ ഡയറക്ടർ സഞ്ജീവ്, വി.എഫ്.എക്സ് ഹരിഹരസുരൻ.