നായകനായി അനുരാഗ് കശ്യപ് തമിഴിൽ

Tuesday 11 November 2025 6:25 AM IST

ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് നായകനായി തമിഴിൽ. അൺകിൽ -123 എന്ന് പേരിട്ട ചിത്രം സാം ആന്റൺ സംവിധാനം ചെയ്യുന്നു. 100 , ഡ്രാർലിംഗ് തുടങ്ങിയ ചിത്രത്തിന്റെ സംവിധാകനാണ് സാം ആന്റൺ. നയൻതാര ചിത്രം ഇമൈക്ക നൊടികൾ ആണ് അനുരാഗ് കശ്യപിന്റെ തമിഴ് അരങ്ങേറ്റ ചിത്രം. വിജയ് സേതുപതി.ുമായി ആദ്യമായി ഒന്നിച്ച ചിത്രം മഹാരാജയിൽ പ്രതിനായകനായി അനുരാഗ് കശ്യപ് തിളങ്ങിയിരുന്നു.

വിജയ് ചിത്രം ലിയോയിൽ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞവർഷം റൈഫിൾ ക്ളബ് എന്ന ചിത്രത്തിൽ ദയാനന്ദ ബാരെ എന്ന പ്രതിനായക കഥാപാത്രമായി മലയാളത്തിലും എത്തി. അതേസമയം വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ ഗണേഷ് ആണ് അൺകിൽ -123 നിർമ്മിക്കുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും.