ജി.പ്രിയദർശനനെ ആദരിച്ചു
Tuesday 11 November 2025 1:34 PM IST
മണമ്പൂർ : മുതിർന്ന പത്രപ്രവർത്തകനും ഗവേഷകനും ഗ്രന്ഥകാരനുമായ ജി.പ്രിയദർശനനെ മണമ്പൂർ നവകേരളം ആർട്സ് ആന്റ് സ്‌പോർട്സ് അസോസിയേഷൻ ആദരിച്ചു.മണമ്പൂർ റസിഡന്റ്സ് അസോസിയേഷൻ ഹാളിൽ നവകേരളം പ്രസിഡന്റ് ബി.രതീഷ്‌കുമാർ ആദ്ധ്യക്ഷ്യത വഹിച്ച യോഗം ഡോ.എസ്.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.കവി എ.വി.ബാഹുലേയൻ മുഖ്യപ്രഭാഷണം നടത്തി.ജി.പ്രിയദർശനൻ എഴുതിയ 18 പ്രതിഭാശാലികൾ എന്ന പുസ്തകം കവി മണമ്പൂർ രാജൻബാബു പ്രകാശനം ചെയ്തു.സെക്രട്ടറി ജി.സുരേഷ് ബാബു സ്വാഗതവും ട്രഷറർ ഡി.ഭാസി നന്ദിയും പറഞ്ഞു.