സി.പി.എമ്മിൽ ചേർന്നു
Tuesday 11 November 2025 1:34 AM IST
കല്ലമ്പലം: കോൺഗ്രസ് പള്ളിക്കൽ മണ്ഡലം കമ്മിറ്റി അംഗവും, പള്ളിക്കൽ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന പള്ളിക്കൽ നസീറും കുടുംബവും സി.പി.എമ്മിൽ ചേർന്നു.വരും ദിവസങ്ങളിൽ കൂടുതൽ പേർ കോൺഗ്രസിൽ നിന്നും മാറാൻ സാധ്യതയുള്ളതായും നസീർ പറഞ്ഞു. ജില്ലാ സെക്രട്ടറി വി.ജോയി ചെങ്കൊടി കൈമാറി പള്ളിക്കൽ നസീറിനെ സി.പി.എമ്മിലേക്ക് സ്വീകരിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം ബി.പി മുരളി, ജില്ലാ കമ്മിറ്റി അംഗങ്ങളായ മടവൂർ അനിൽ, ശ്രീജാ ഷൈജുദേവ്, ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.