സോളാർ ലൈറ്റ് മോഷണം പോയി
Tuesday 11 November 2025 12:37 AM IST
ചേലക്കര: പ്ലാഴി-വാഴക്കോട് സംസ്ഥാനപാതയിലെ പ്ലാഴി സെന്ററിൽ സ്ഥാപിച്ചിരുന്ന സോളാർ ലൈറ്റ് മോഷണം പോയി. ലൈറ്റ് സ്ഥാപിച്ചിരുന്ന തൂൺ ഉൾപ്പെടെ അറുത്തുമാറ്റിയ നിലയിലാണ് കണ്ടെത്തിയത്. പഴയന്നൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വ്യാപാരികളുടെയും മറ്റും സഹകരണത്തോടെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് മുൻപായി പ്ലാഴി സെന്ററിലാണ് സോളാർ ലൈറ്റ് സ്ഥാപിച്ചിരുന്നത്. ലൈറ്റ് മോഷണം പോയ സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കും പഴയന്നൂർ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.