അങ്കണവാടി ഉദ്ഘാടനം
Tuesday 11 November 2025 1:14 AM IST
ഹരിപ്പാട്: നഗരസഭ 17-ാം വാർഡിൽ അങ്കണവാടി പുനർനിർമ്മിച്ചതും എം.എൽ.എ എ.ഡി.എസിൽ പുനർനിർമ്മിച്ച മറുതമുക്ക്-റെയിൽവേക്രോസ് റോഡും രമേശ് ചെന്നിത്തല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭചെയർമാൻ കെ.കെ.രാമകൃഷ്ണൻ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മിനിസാറാമ്മ, നിർമ്മലകുമാരി, വിനു ആർ. നാഥ് കൗൺസിലറന്മാരായ ശ്രീവിവേക്, രാധാമണിഅമ്മ, സുറുമിമോൾ, ഉമാറാണി, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ മായാലക്ഷ്മി, കെ.കെ.സുരേന്ദ്രനാഥ് എന്നിവർ പങ്കെടുത്തു.