പ്രതിഷേധ സമരം
Monday 10 November 2025 7:43 PM IST
തൃക്കൊടിത്താനം: കൊക്കോട്ടുചിറ കുളത്തിന് സമീപം ജനവാസ മേഖലയിൽ ഷാപ്പ് അനുവദിക്കുന്നതിനെതിരെ തൃക്കൊടിത്താനം ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. പ്രദേശത്തെ കുടുംബങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ജെയിംസ് പതാരംചിറ ഉദ്ഘാടനം ചെയ്തു. കൺവീനർ സി.എൻ വാസന്തി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.ജെ ലാലി മുഖ്യപ്രസംഗം നടത്തി. രാജി ജോസി,രഞ്ജിത് മധു, സിബിച്ചൻ ചാമക്കാല, ബെറ്റി ബിജു, ഷൈനി ജിത്തു എന്നിവർ പങ്കെടുത്തു.