പെൻഷൻകാരുടെ മെഡിസെപ്പ് പ്രീമിയം വർദ്ധനവ് പിൻവലിക്കണം

Monday 10 November 2025 7:50 PM IST
കേരള സ്​റ്റേ​റ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ടി.വി. പുരം യൂണി​റ്റ് സമ്മേളനവും നവാഗതരെ ആദരിക്കലും ജില്ലാ പ്രസിഡന്റ് പി.കെ.മണിലാൽ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം ; പെൻഷൻകാർക്ക് അനുവദിച്ചിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ പ്രീമിയം വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്ന് കേരള സ്​റ്റേ​റ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ടി.വി. പുരം യൂണി​റ്റ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ടി.വി. പുരം വ്യാപാര ഭവനിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് പി.കെ.മണിലാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സണ്ണി ചെറിയാൻ അധ്യഷത വഹിച്ചു. സെക്രട്ടറി എം.കെ.രാജൻ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ടി.എസ്.സെബാസ്റ്റ്യൻ, ഗിരിജ ജോജി, പി.വി.സുരേന്ദ്രൻ, എം.കെ.ശ്രീരാമചന്ദ്രൻ, കെ.കെ.രാജു, ലീല അക്കരപ്പാടം, ജില്ലാ ട്രഷറർ സി.സുരേഷ്‌കുമാർ, നിയോജകമണ്ഡലം പ്രസിഡന്റ് ബി.ഐ.പ്രദീപ്കുമാർ, അജയകുമാർ, വൈസ് പ്രസിഡന്റ് സജിനി പ്രസന്നൻ എന്നിവർ പ്രസംഗിച്ചു. പുതിയതായി അംഗത്വം നേടിയവരെ ചടങ്ങിൽ ആദരിച്ചു.