അഴീക്കോട് ജന്മശതാബ്ദി പ്രഭാഷപരമ്പര
Monday 10 November 2025 8:00 PM IST
കോട്ടയം: സുകുമാർ അഴീക്കോടിന്റെ ജനശതാബ്ദിയോടനുബന്ധിച്ച് നടത്തുന്ന അഴീക്കോട് സ്മാരക പ്രഭാഷണം പരമ്പര നാളെ രാവിലെ 10 മണിക്ക് കോട്ടയം ഡീ.സി ഓഡിറ്റോറിയത്തിൽ ഡോക്ടർ എംപി അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. സുകുമാർ അഴീക്കോട് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ചടങ്ങിൽ ഡോ. പോൾ മണലിൽ അദ്ധ്യക്ഷത വഹിക്കും. ബഹുസ്വരതയും ഇന്ത്യൻ ദേശീയതയും എന്ന വിഷയത്തെപ്പറ്റി സമദാനി ആദ്യ പ്രഭാഷണം നടത്തും. ഡോ. പി ജ്യോതിമോൾ, ഫാ ബിജു പി തോമസ് , ഡോ തോമസ് കുരുവിള എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകും.